Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rises

5000 കോടിയുടെ കരാർ; കൊ​​ച്ചി​​ൻ ഷി​​പ്‌‌യാ​​ർ​​ഡ് ഓ​​ഹ​​രിവി​​ല ഉ​​യ​​ർ​​ന്നു

മും​​ബൈ: കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡി​​ന്‍റെ ഓ​​ഹ​​രിവി​​ല​​യി​​ൽ ഇ​​ന്ന​​ലെ വ​​ൻ മു​​ന്നേ​​റ്റം. പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ വ​​ന്പി​​ച്ച ക​​രാ​​റി​​ൽ ഏ​​റ്റ​​വും കു​​റ​​ഞ്ഞ തു​​ക രേ​​ഖ​​പ്പെ​​ടു​​ത്തി​​യ (L1 bidder) ക​​ന്പ​​നി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​താ​​ണ് ഓ​​ഹ​​രി വി​​ല ഉ​​യ​​ർ​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഷി​​പ്‌യാ​​ർ​​ഡി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ 7 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് 1,574.50 രൂ​​പ​​യി​​ലെ​​ത്തി. വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഓ​​ഹ​​രി​​വി​​ല 3.82 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1525.60 രൂ​​പ​​യി​​ലെ​​ത്തി.

ഇ​​ന്ത്യ​​ൻ നാ​​വി​​ക​​സേ​​ന​​യ്ക്കാ​​യി അ​​ഞ്ച് അ​​ത്യാ​​ധു​​നി​​ക സ​​ർ​​വേ വെ​​സ​​ലു​​ക​​ൾ (Next-Generation Survey Vessels) നി​​ർ​​മി​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള​​താ​​ണ് ഈ ​​ക​​രാ​​ർ. ഏ​​ക​​ദേ​​ശം 5,000 കോ​​ടി രൂ​​പ​​യു​​ടെ നി​​ർ​​ണാ​​യ​​ക​​മാ​​യ പ്ര​​തി​​രോ​​ധ ക​​രാ​​ർ കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡി​​ന് വ​​ലി​​യ നേ​​ട്ട​​മാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. നി​​ല​​വി​​ൽ കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡി​​നെ കു​​റ​​ഞ്ഞ തു​​ക രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ക​​ന്പ​​നി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ക​​രാ​​ർ ഒ​​പ്പി​​ടു​​ന്ന​​ത് ആ​​വ​​ശ്യ​​മാ​​യി ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ശേ​​ഷ​​മാ​​കും.

ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ പാ​​ദ​​ത്തി​​ൽ ക​​ന്പ​​നി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത 1,350 കോ​​ടി രൂ​​പ​​യു​​ടെ ആ​​കെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ ഏ​​ക​​ദേ​​ശം നാ​​ലി​​ര​​ട്ടി​​യാ​​ണ് ഈ ​​പു​​തി​​യ ക​​രാ​​റി​​ന്‍റെ മൂ​​ല്യം. എ​​ന്നാ​​ൽ, മൂ​​ന്നാം പാ​​ദ​​ത്തി​​ലെ ലാ​​ഭം ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലേതിനേ​​ക്കാ​​ൾ 18.3 ശ​​ത​​മാ​​നം താ​​ഴ്ന്ന് 145 കോ​​ടി കോ​​ടി രൂ​​പ​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ നാ​​ല് ദി​​വ​​സ​​മാ​​യി തു​​ട​​ർ​​ച്ച​​യാ​​യ ന​​ഷ്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡ് ഓ​​ഹ​​രി​​ക​​ൾ ഇ​​ന്ന​​ലെ കു​​തി​​ച്ച​​ത്. ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​തു​​വ​​രെ ക​​ന്പ​​നി​​യു​​ടെ ഓ​​ഹ​​രി​​വി​​ല ഏ​​ഴു ശ​​ത​​മാ​​ന​​മാ​​ണ് കു​​റ​​ഞ്ഞ​​ത്. ആ​​റു മാ​​സ​​ത്തി​​നി​​ടെ എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു. കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡ് ഓ​​ഹ​​രി​​ക​​ളി​​ലെ മു​​ന്നേ​​റ്റം മൊ​​ത്ത​​ത്തി​​ലു​​ള്ള പ്ര​​തി​​രോ​​ധ ഓ​​ഹ​​രി​​ക​​ളി​​ലും പ്ര​​തി​​ഫ​​ലി​​ച്ചു. ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ​​യി​​ലെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 1.34 ശ​​ത​​മാ​​നം നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

കേ​​ര​​ളം ആ​​സ്ഥാ​​ന​​മാ​​യ പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​മാ​​യ കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡ് ക​​പ്പ​​ൽ നി​​ർ​​മാ​​ണ​​ത്തി​​ലും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളി​​ലു​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​ത്.

Latest News

Up